ഊബര്‍ ഈറ്റ്സിനെ വിഴുങ്ങി സൊമാറ്റോ

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരഭമായ ഊബര്‍ ഈറ്റ്സിനെ വിഴുങ്ങി സൊമാറ്റോ. ഇന്ത്യയിലെ ബിസിനസ് സംരംഭമാണ് സൊമാറ്റോ ഏറ്റെടുത്തത്. 350 മില്യൺ ഡോളറിന് സൊമാറ്റോ ഏറ്റെടുത്ത ഊബറിന് 10 ശതമാനം ഓഹരി നൽകും. പുതിയ ലയനം പ്രാബല്യത്തില്‍ വരുന്നതോടെ സൊമാറ്റോ ഭക്ഷണ വിതരണ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായി മാറും.
2017-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഊബർ ഈറ്റ്സ് ഇന്ത്യൻ വിപണിയിൽ പിടിച്ചുനില്ക്കാന് പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. സ്വിഗിയും സൊമാറ്റോയും നിറഞ്ഞു നില്ക്കുന്ന ഭക്ഷണ വിതരണ രംഗം പിടിച്ചെടുക്കാന്‍ സാധിക്കാത്തത് ഊബര്‍ ഈറ്റ്സിന് കനത്ത തിരിച്ചടിയായിരുന്നു.