LiveTV

Live

National

എൻ.ഐ.എ നിയമ ഭേദഗതി: സോളിഡാരിറ്റിയുടെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

രാജ്യത്തിന്റെ താത്പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണെന്ന് നിയമത്തിൽ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവിശ്യം അംഗീകരിച്ചാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

എൻ.ഐ.എ നിയമ ഭേദഗതി: സോളിഡാരിറ്റിയുടെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

എൻ.ഐ.എ നിയമഭേദഗതി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്റ് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ്. നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാൻ നിരീക്ഷിച്ചു. രാജ്യത്തിന്റെ താത്പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണെന്ന് നിയമത്തിൽ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവിശ്യം അംഗീകരിച്ചാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

നാല് ആഴ്ച സമയം അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. എന്‍ഐഎ നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും എന്ന് പറയുന്ന ഭാഗം നിര്‍വ്വചിച്ചിട്ടില്ല. അക്കാര്യം നിര്‍വചിക്കേണ്ടതായിട്ടുണ്ട്. എൻ.ഐ.എ നിയമഭേദഗതി രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനവിരുദ്ധമായ നിയമ ഭേദഗതി റദ്ദാക്കണമെന്നും ആയിരുന്നു സോളിഡാരിറ്റിയുടെ ഹരജി. ഈ ഹരജിയിന്മേലാണ് സുപ്രീം കോടതി ഇപ്പോള്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതില്‍ മറുപടി നല്‍കുന്നതിനായി നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.