LiveTV

Live

National

നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി‌

നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി‌

നിർഭയ കേസ് പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി പവന്‍റെ പ്രായം കണക്കാക്കിയത് ജനന സർട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം അംഗീകരിക്കുകയായിരുന്നു.

പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്ന് പവന്‍ ഗുപ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നതായും ജനന രേഖകൾ ദല്‍ഹി പൊലീസ് മറച്ചു വെച്ചതായും അഭിഭാഷകന്‍ എ.പി സിംഗ് പറഞ്ഞു.

കേസ് അനന്തമായി നീട്ടാനാവില്ലെന്ന് പറഞ്ഞ കോടതി പുന: പരിശോധനാ ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്നും ചോദിച്ചു. ഹൈക്കോടതി മുമ്പ് പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്നും കോടതി പറഞ്ഞു.