LiveTV

Live

National

അന്ന് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല: നിര്‍ഭയ കേസ് പ്രതി പവന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു

അന്ന് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല: നിര്‍ഭയ കേസ് പ്രതി പവന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും

നിർഭയ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ പ്രതിയായ പവൻ കുമാർ ഗുപ്ത, വിചാരണ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ല, തന്റെ വിചാരണ നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പവൻ കുമാർ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും തന്റെ വധശിക്ഷ റദ്ദാക്കണമെന്നും പവൻ കുമാർ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ഭയ കേസ്; ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റും
Also Read

നിര്‍ഭയ കേസ്; ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റും

ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഈ ഹരജി തള്ളിയാലും തിരുത്തൽ ഹരജിയടക്കമുള്ള നിയമസാധ്യതകൾ പ്രതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്ന് കാണിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച് മരണ വാറണ്ട് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ദയാഹരജി പ്രസിഡണ്ടിന്റെ പരിഗണനയിലായിരുന്നതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റിവെച്ചത്. മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി പിന്നീട് തള്ളിയിരുന്നു.