LiveTV

Live

National

ജെ.പി നഡ്ഡ ബി.ജെ.പി ദേശീയ അധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് എത്തി പുതിയ അധ്യക്ഷനെ അനുമോദിക്കും. 

ജെ.പി നഡ്ഡ ബി.ജെ.പി ദേശീയ അധ്യക്ഷന്‍

ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നഡ്ഡയെ പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് നഡ്ഡയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് എത്തി പുതിയ അധ്യക്ഷനെ അനുമോദിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് ബി.ജെ.പി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ജെ.പി നഡ്ഡയെ അധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ ധാരണയായിരുന്നു.

രാവിലെ 10 മുതൽ 12 മണി വരെ നാമനിർദേശ പത്രിക സമർപ്പണം, ഒരു മണി വരെ സ്‌ക്രൂട്ടിനി, രണ്ട് മണി വരെ പത്രിക പിൻവലിക്കാനുള്ള അവസരം എന്നിങ്ങനെയായിരുന്നു നടപടി ക്രമങ്ങൾ. തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായത്.