LiveTV

Live

National

ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി

തൊട്ടുതാഴെയുള്ള അഞ്ച് പാർട്ടികൾ നേടിയതിനേക്കാൾ ഇരട്ടിയിലധികമാണ് ബി.ജെ.പിയുടെ വരുമാനം

ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി

രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ പാർട്ടിയായി ബി.ജെ.പി. 2019 സാമ്പത്തിക വർഷത്തിൽ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാർട്ടി, മുൻവർഷത്തിൽ നിന്നും ഇരട്ടിയിലധികം സമ്പാദിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്ക്.

ബി.ജെ.പി രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി

2017-18 വർഷമുണ്ടായിരുന്ന 10 ബില്യൻ രൂപയുടെ വരുമാനമാണ് തൊട്ടടുത്ത വർഷം 24.10 ബില്യണായി ബി.ജെ.പി ഉയർത്തിയത്. തൊട്ടുതാഴെയുള്ള അഞ്ച് പാർട്ടികൾ നേടിയതിനേക്കാൾ ഇരട്ടിയിലധികമാണ് ബി.ജെ.പിയുടെ വരുമാനം. വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും (14.50 ബില്യൺ) ഇലക്ട്രൽ ബോണ്ട് വഴിയാണ് ബി.ജെ.പി നേടിയത്.

തൊട്ടടുത്തുള്ള കോൺഗ്രസ് പാർട്ടിക്ക് 9.28 ബില്യണാണ് വരുമാനം. എന്നാൽ വരുമാന വർധനവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ആണ്. മുൻ വർഷത്തെ 50 മില്യണിൽ നിന്നും 1.92 ബില്യണായി പാർട്ടി വരുമാനം ഉയർത്തി.

എന്നാല്‍ രാജ്യത്തെ വലിയ ഇടതുപാർട്ടിയായ സി.പി.എമ്മിന്റെ വരുമാനത്തിൽ ഇടിവ് സംഭവിച്ചു. മുൻ വർഷത്തിൽ നിന്നും 3.7 ശതമാനത്തിന്റെ ഇടിവാണ് സി.പി.എമ്മിന്റെ വരുമാനത്തിലുണ്ടായിട്ടുള്ളത്.