LiveTV

Live

National

മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വിമാനത്താവ​ള​ത്തി​ൽ ഉപേക്ഷിക്ക​പ്പെ​ട്ട ബാ​ഗി​നു​ള്ളി​ൽ ബോം​ബ്; പൊലീസ് നിര്‍വീര്യമാക്കി

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ മാ​നേ​ജ​ര്‍ കൗ​ണ്ട​റി​ന് സമീ​പ​മാ​ണ് തിങ്കളാഴ്ച രാ​വി​ലെ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്

മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വിമാനത്താവ​ള​ത്തി​ൽ ഉപേക്ഷിക്ക​പ്പെ​ട്ട ബാ​ഗി​നു​ള്ളി​ൽ ബോം​ബ്; പൊലീസ് നിര്‍വീര്യമാക്കി

മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാഗിനുള്ളിൽ ബോം​ബ് ക​ണ്ടെ​ത്തിയ സംഭവത്തില്‍ പൊലീസ് ഇടപ്പെട്ട് നിര്‍വീര്യമാക്കി. ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. ഓട്ടോറിക്ഷയിലെത്തിയ അപരിചിതനാണ് ബോംബ് കൊണ്ട് വെച്ചതെന്നും ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതായും പൊലീസ് പറഞ്ഞു.

10 കി​ലോ​ഗ്രാം സ്ഫോ​ട​ന ശ​ക്തി​യു​ള്ള ബോം​ബാ​ണ് കണ്ടെത്തിയിരുന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​യ​ര്‍​പോ​ര്‍​ട്ട് ടെര്‍​മി​ന​ല്‍ മാ​നേ​ജ​ര്‍ കൗ​ണ്ട​റി​ന് സമീ​പ​മാ​ണ് തിങ്കളാഴ്ച രാ​വി​ലെ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ​സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ​സേ​ന ബോം​ബ് ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ശേ​ഷം നിര്‍വീര്യ​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.