LiveTV

Live

National

പൗരത്വ നിയമത്തിനെതിരെ ഖുറേജിയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവില്‍

ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വനിതകളുടെ പ്രതിഷേധം തുടരുകയാണ്.

പൗരത്വ നിയമത്തിനെതിരെ ഖുറേജിയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവില്‍

പൗരത്വ പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്ന ഷഹിന്‍ബാഗ് സമരം ഒരു മാസം പിന്നിടവെ സമാന രീതിയില്‍ മറ്റിടങ്ങളിലും സ്ത്രീകള്‍ തെരുവിലാണ്. ഈസ്റ്റ് ഡൽഹി ഖുറേജിയിൽ ആയിരത്തിലധികം സ്ത്രീകളാണ് സമരം തുടരുന്നത്. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വനിതകളുടെ പ്രതിഷേധം തുടരുകയാണ്.

പ്രതിഷേധ പന്തലിൽ ഉറച്ച ശബ്ദമായി തുടരുകയാണ് 90 വയസുകാരി ഹസീന ഉമ്മ. സമരം സിഎഎക്ക് എതിരെയാണ് ഞങ്ങള്‍ എങ്ങോട്ട് പോവുമെന്നാണ് ഹസീന ഉമ്മയുടെ ചോദ്യം. ലോക്സഭയും രാജ്യസഭയും പാസാക്കി എന്ന് കരുതി ഈ ക്രൂരത രാജ്യത്തെ ജനം അംഗീകരിക്കുമെന്ന് കരുതി എങ്കില്‍ തെറ്റിയെന്നാണ് സമരമുഖത്തെ യുവതികളുടെ പ്രതികരണം. കുഞ്ഞുങ്ങളുമായാണ് പലരും പ്രതിഷേധം തുടരുന്നത്.