LiveTV

Live

National

ബാബരി വിധിയിലൂടെ നീതി നടപ്പായില്ലെന്ന് യെച്ചൂരി 

ബാബരി തകർത്തവർക്ക് തന്നെ അനുകൂലമായി വിധി വന്നുവെന്നും യെച്ചൂരി

ബാബരി വിധിയിലൂടെ നീതി നടപ്പായില്ലെന്ന് യെച്ചൂരി 

ബാബരി വിധിയെ വിമർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടന നോക്കിയാണ് വിധിയെന്ന് ആദ്യം പറഞ്ഞു. അവസാനം വിധി വന്നപ്പോൾ വിശ്വാസം നോക്കിയാണെന്ന് വ്യക്തമായി. കോടതി വിധിയിലൂടെ നീതി നടപ്പായില്ല. ഭൂമിതർക്കം രണ്ട് മതങ്ങളുടെ പ്രശ്നമായി മാറി. ബാബരി തകർത്തവർക്ക് തന്നെ അനുകൂലമായി വിധി വന്നുവെന്നും യെച്ചൂരി വിമര്‍ശിച്ചു.