LiveTV

Live

National

ഇ​ന്ത്യ​യു​ടെ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ്, ജ​ന​സം​ഖ്യാ​വ​ർ​ധ​നയല്ല; അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി

ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളെ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കഴിഞ്ഞ ദിവസം യു.പിയിലെ മുറാദാബാദിൽ നടന്ന പരിപാടിയില്‍ മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞിരുന്നു

ഇ​ന്ത്യ​യു​ടെ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ്, ജ​ന​സം​ഖ്യാ​വ​ർ​ധ​നയല്ല; അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി

ഇ​ന്ത്യ​യു​ടെ പ്ര​ശ്നം ജ​ന​സം​ഖ്യാ​വ​ർ​ധ​ന​വ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് മറുപടി പറയുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. രാ​ജ്യ​ത്തി​ന്‍റെ ശ​രി​യാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളെ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കഴിഞ്ഞ ദിവസം യു.പിയിലെ മുറാദാബാദിൽ നടന്ന പരിപാടിയില്‍ മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞിരുന്നു.

“നി​ങ്ങ​ളെ​ക്കു​റി​ച്ച് ല​ജ്ജ​തോ​ന്നു​ന്നു. ത​നി​ക്ക് ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ട്. നി​ര​വ​ധി ബി.​ജെ​.പി നേ​താ​ക്ക​ൾ​ക്കും ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ട്. മു​സ്‌​ലിം ജ​ന​സ​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന​തി​ൽ എ​ല്ലാ​യ്പ്പോ​ഴും ആ​ർ​എ​സ്എ​സ് മു​റു​കെ​പ്പി​ടി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ്, അ​ത​ല്ലാ​തെ ജ​ന​സം​ഖ്യ​യ​ല്ല” ഒ​വൈ​സി ചൂ​ണ്ടി​ക്കാ​ട്ടി. രാജ്യത്ത് എത്ര യുവാക്കൾക്ക് നിങ്ങൾ തൊഴിൽ നൽകിയിട്ടുണ്ട്. തൊഴിലില്ലായ്മ മൂലം 2018ൽ ദിവസവും 36 യുവാക്കളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആർക്കും തൊഴിൽ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് രണ്ടു കുട്ടി നയവുമായി ആർ.എസ്.എസ് വരുന്നതെന്നും ഉവൈസി പറഞ്ഞു.

തെ​ലു​ങ്കാ​ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​സാ​മാ​ബാ​ദി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉവൈസി. 2018 ൽ ​ഒ​രു ദി​വ​സം 36 യു​വാ​ക്ക​ൾ വീ​ത​മാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​കാ​ല​ത്ത് ആ​ർ​ക്കും ജോ​ലി ന​ൽ​കാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. 'ര​ണ്ട് കു​ട്ടി​ക​ൾ' ന​യം കൊ​ണ്ടു​വ​രാ​ൻ ആ​ർ‌​.എ​സ്‌​.എ​സ് നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​നം 40 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു.