LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാനും

ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി രാജസ്ഥാനും

കേരളത്തിനും പഞ്ചാബിനും പുറമെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാനും പ്രമേയം പാസ്സാക്കും. ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കും. കോൺഗ്രസ്‌ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം അഹമദ് പട്ടേൽ പറഞ്ഞു.

കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വരികയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. തൊട്ട് പിന്നാലെ രാജസ്ഥാനും പ്രമേയം പാസ്സാക്കാനുള്ള നീക്കത്തിലാണ്. ഈ മാസം 24ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കും.

ബി.എസ്പി.യിൽ നിന്ന് കോൺഗ്രസ്സിൽ ചേർന്ന എം.എൽ.എ വാജിബ് അലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിയമസഭ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ്‌ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്ന നിലപാടിലാണ് ഹൈകമാൻഡ്.

അതേ സമയം മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ സഖ്യ കക്ഷിയായ ശിവസേന പ്രമേയത്തെ എതിർക്കുമോയെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.