LiveTV

Live

National

കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണുന്നതിനാണെന്ന് നിതി ആയോഗ് അംഗം

ജമ്മു കശ്മീരിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി​വെച്ചത് എന്ന ചോദ്യത്തിനാണ് അദ്ദേഹത്തി​​​​ന്റെ പ്രതികരണം

കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകൾ കാണുന്നതിനാണെന്ന് നിതി ആയോഗ് അംഗം

അശ്ലീല സിനിമകൾ കാണുന്നതിനാണ് കശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് നിതി ആയോഗ് അംഗം വി.കെ സരസ്വത്​.​ അതുകൊണ്ടുതന്നെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തി​വെച്ചതുകൊണ്ട്​ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് സരസ്വത് പറഞ്ഞു.

ഗാന്ധിനഗറിലെ ധീരുഭായ് അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ്​ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സരസ്വത്. ജമ്മു കശ്മീരിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി​വെച്ചത് എന്ന ചോദ്യത്തിനാണ് അദ്ദേഹത്തി​​​​ന്റെ പ്രതികരണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച്​ മുതൽ ഇൻറർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.