LiveTV

Live

National

വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് അരവിന്ദ് കെജ്‍രിവാൾ

ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്‍രിവാൾ മുന്നോട്ട് വെക്കുന്നത്

വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് അരവിന്ദ് കെജ്‍രിവാൾ

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് അരവിന്ദ് കെജ്‍രിവാൾ. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവ അധികാരത്തിൽ വന്നാൽ തുടരുമെന്നും കെജ്‍രിവാളിന്റെ ഉറപ്പ്.

ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്‍രിവാൾ മുന്നോട്ട് വെക്കുന്നത്. വരുന്ന മാർച്ചോടെ സൗജന്യ സേവനങ്ങൾ നിർത്തുമെന്ന പ്രതിപക്ഷ പാർട്ടികൾക്കുള്ള മറുപടി കൂടിയാണ് പ്രഖ്യാപനം.

24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനീക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകൾ എ.എ.പി നൽകി. വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയാണ് പ്രധാനപെട്ട മറ്റൊരു ഉറപ്പ്.

യമുന ശുദ്ധീകരണം, ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ. തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിങ്ങനെ പ്രകടന പത്രികക്ക് മുന്നേയുള്ള ഉറപ്പലുകളിൽ പെടുന്നു.