LiveTV

Live

National

കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനും തടവിലാക്കിയവരെ മോചിപ്പിക്കാനും ധൈര്യമുണ്ടോ? മോദിയോട് തരിഗാമി

ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കശ്മീരിലെ നടപടികളെന്നും തരിഗാമി

കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനും തടവിലാക്കിയവരെ മോചിപ്പിക്കാനും ധൈര്യമുണ്ടോ? മോദിയോട് തരിഗാമി

കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം യൂസുഫ് തരിഗാമി. രാഷ്ട്രീയ നേതാക്കളേയും യുവാക്കളേയും മോചിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്നും തരിഗാമി ചോദിച്ചു. കശ്മീരിലെ മാധ്യമങ്ങൾ ഔദ്യോഗിക ഗസറ്റായി മാറി. ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കശ്മീരിലെ നടപടികളെന്നും തരിഗാമി തിരുവനന്തപുരത്ത് വിമര്‍ശിച്ചു.

അതിനിടെ പൌരത്വ നിയമ ഭേദഗതിക്കെതിരെ വിശാല ജനകീയ ഐക്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തുടരുകയാണ്. കേന്ദ്ര സർക്കാരിനെതിരായി രൂപപ്പെട്ടിട്ടുള്ള വികാരം പരമാവധി യോജിപ്പിച്ച് പ്രക്ഷോഭം നടത്താൻ സി.പി.എം മുന്നിൽ നിൽക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരളത്തിൽ പ്രക്ഷോഭത്തിന് താത്പര്യമുള്ള യു.ഡി.എഫിലെ ഘടക കക്ഷികളേയും സമര ഐക്യ മുന്നണിയുടെ ഭാഗ്യമാക്കാനുള്ള ചർച്ചകളും കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്നുണ്ട്. കേരള സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്ന് ഗവർണർക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നേക്കും.