LiveTV

Live

National

തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം

2021ലെ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ചര്‍ച്ചക്ക് ശേഷം കോണ്‍ഗ്രസ് വ്യക്തമാക്കി

തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം

തമിഴ്നാട്ടിലെ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.എസ് അഴഗിരിയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തമ്മില്‍ ഇന്ന് കൂടികാഴ്ച നടത്തി. 2021ലെ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ചര്‍ച്ചക്ക് ശേഷം കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രാദേശിക തെരഞ്ഞെടുപ്പിനു ശേഷമാണ് ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ വാക്പോര് തുടങ്ങിയത്. സീറ്റുധാരണയില്‍ മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്ന് കെ.എസ് അഴഗിരി തന്നെ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ സഖ്യം ഉപേക്ഷിച്ചാലും കുഴപ്പമില്ലെന്ന് ഡി.എം.കെ ട്രഷറര്‍ ദുരൈ മുരുകനും പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്ത സ്ഥിതിയായതോടെ ഹൈക്കമാന്‍ഡ് ഇടപെട്ടു. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച നടത്തിയത്.

ഹൈമാന്‍ഡിന്റെ നിര്‍ദേശ പ്രകാരം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും എം.കെ സ്റ്റാലിനെ കണ്ട് സംസാരിച്ചു. കോൺഗ്രസ് ഡി.എം.കെ സഖ്യം ശക്തമായാണ് മുന്നോട്ട് പോകുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്നും നാരായണ സ്വാമി പറഞ്ഞു.

സഖ്യകക്ഷികള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡി.എം.കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചയായിരുന്നു.