LiveTV

Live

National

‘’ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു’’ ഇന്ദിര ജയ്‌സിങിനെതിരെ തുറന്നടിച്ച് നിര്‍ഭയയുടെ അമ്മ

‘’എന്നോട് ഇങ്ങനെ പറയാന്‍ ഇന്ദിര ആരാണ്? രാജ്യം മുഴുവന്‍ അവരുടെ വധശിക്ഷ ആഗ്രഹിക്കുന്നു’’

‘’ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു’’ ഇന്ദിര ജയ്‌സിങിനെതിരെ തുറന്നടിച്ച് നിര്‍ഭയയുടെ അമ്മ

രാജ്യമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ച മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജൈസിക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഡല്‍ഹി പാട്യാല കോടതി വധശിക്ഷക്ക് വിധിച്ച പ്രതികള്‍ക്ക് മാപ്പുനല്‍കി അവരുടെ വധശിക്ഷ ഒഴിവാക്കിക്കൊടുക്കണമെന്നാണ് അവര്‍ ആശ ദേവിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇങ്ങനെ പറയാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് നിര്‍ഭയയുടെ അമ്മ ചോദിച്ചു.

‘’ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു’’ ഇന്ദിര ജയ്‌സിങിനെതിരെ തുറന്നടിച്ച് നിര്‍ഭയയുടെ അമ്മ

‘’ഇന്ദിര ജയ്‌സിങിന് എന്നോട് ഇങ്ങനെ പറയാന്‍ എങ്ങനെയാണ് ധൈര്യം കിട്ടിയതെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഞാന്‍ അവരെ സുപ്രീം കോടതിയില്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരു തവണപോലും അവര്‍ എന്റെ നന്മക്കായി സംസാരിച്ചിട്ടില്ല. എന്നിട്ട് ഇപ്പോള്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുന്നു. ഇത്തരം ആളകള്‍ക്ക് ജീവന്‍ നല്‍കിയാല്‍ ബലാല്‍സംഘം അവസാനിക്കുകയില്ല’’ അവര്‍ പറഞ്ഞു

‘’എന്നോട് ഇങ്ങനെ പറയാന്‍ ഇന്ദിര ആരാണ്? രാജ്യം മുഴുവന്‍ അവരുടെ വധശിക്ഷ ആഗ്രഹിക്കുന്നുണ്ട്. ഇന്ദിരയെ പോലെയുള്ളവര്‍ കാരണം ബലാത്സംഗത്തിനിരയായവർക്ക് നീതി ലഭിക്കുന്നില്ല,” അവര്‍ കൂട്ടിചേര്‍ത്തു.

നേരത്തെ നിങ്ങളുടെ വേദന പൂര്‍ണമായും മനസ്സിലാക്കുന്നുവെന്നും നിങ്ങളോടൊപ്പമുണ്ടെന്നും പറഞ്ഞ ഇന്ദിര ജെയ്സിങ് എന്നാല്‍ വധശിക്ഷക്കെതിരാണെന്നും പറഞ്ഞിരുന്നു.

"ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി തിരിച്ചറിയുന്നതോടൊപ്പം തന്നെ, നളിനിയോട് ക്ഷമിച്ച സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാൻ ഞാൻ അവരോട് അഭ്യർഥിക്കുന്നു. നളിനിക്ക് വധശിക്ഷ വേണ്ടെന്നായിരുന്നു സോണിയയുടെ പക്ഷം. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, പക്ഷേ വധശിക്ഷയ്ക്കെതിരാണ്," ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു