LiveTV

Live

National

ഡല്‍ഹിയില്‍ ദേശസുരക്ഷാ നിയമം പ്രാബല്യത്തില്‍; കേസെടുക്കാതെ ഒരാളെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം

ഇത് സംബന്ധിച്ച ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 ഡല്‍ഹിയില്‍ ദേശസുരക്ഷാ നിയമം പ്രാബല്യത്തില്‍; കേസെടുക്കാതെ ഒരാളെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം

അടുത്ത മൂന്നു മാസത്തേക്ക് ഡൽഹിയിൽ ദേശീയ സുരക്ഷ നിയമം പ്രാബല്യത്തിലായി. രാജ്യത്തിനു ഭീഷണിയാണെന്ന് കാട്ടി ആരെയും മാസങ്ങളോളം തടവിൽ വെക്കാൻ ഡൽഹി പൊലീസിന് അധികാരം നല്‍കുന്നതാണ് നിയമം. പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

ജെ.എൻ.യു, ജാമിയ മിലിയ സർവകലാശാലകൾ, ഷഹീൻ ബാഗ് തുടങ്ങി ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് പൊലീസിന് പ്രത്യേക അധികാരം നൽകിയത്. നാളെ മുതൽ ഏപ്രിൽ 18 വരെ മൂന്നു മാസക്കാലത്തേക്കാണ് നിയമം പ്രാബല്യത്തിൽ ഉണ്ടാവുക എന്നാണ് വിജ്ഞാപനം പറയുന്നത്. ദേശസുരക്ഷക്കും ക്രമസമാധാനത്തിനും പൗരന്മാർ ഭീഷണിയാണെന്ന് കണ്ടാൽ കുറ്റം ചുമത്താതെ മാസങ്ങളോളം ആ വ്യക്തിയെ തടവിൽ വെക്കാൻ കഴിയും. ഇതിന് പുറമെ ഡെൽഹി പൊലീസ് കമ്മീഷണർക്ക് ആരെ വേണമെങ്കിലും തടവിൽ വെക്കാം. ലെഫ്റ്റനന്റ് ഗവർണറുടെ നടപടിക്കെതിരെ വിമർശനങ്ങളും ശക്തമായിട്ടുണ്ട്..

ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം. അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാതിരിക്കാമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ നിയമത്തില്‍ അസ്വഭാവികതയില്ലെന്നും സാധാരണ നടപടി ക്രമം മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.