LiveTV

Live

National

താങ്കളുടെ വിഭജന നയങ്ങള്‍ ജനങ്ങളിലേക്ക് ഇറക്കുന്നതിന് മുമ്പ് പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതെന്തേ? അമിത് ഷാക്കെതിരെ സിദ്ധരാമയ്യ

35,000 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടും കേവലം 1870 കോടി മാത്രമാണ് കേന്ദ്രം നല്‍കിയത്

താങ്കളുടെ വിഭജന നയങ്ങള്‍ ജനങ്ങളിലേക്ക് ഇറക്കുന്നതിന് മുമ്പ് പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതെന്തേ? അമിത് ഷാക്കെതിരെ സിദ്ധരാമയ്യ

പൗരത്വ നിയമം വിശദീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയില്‍ എത്തിയിരുന്നു. എന്നാല്‍ വിഭജിക്കുന്ന നയങ്ങള്‍ ജനങ്ങളിലേക്ക് ഇറക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

‘’മിസ്റ്റര്‍ അമിത് ഷാ, താങ്കളുടെ ജനങ്ങളെ വിഭജിക്കുന്ന നയങ്ങള്‍ ജനങ്ങളിലേക്ക് ഇറക്കാന്‍ നോക്കുന്നതിന് മുമ്പ് പ്രളയം ബാധിച്ച സ്ഥലങ്ങള്‍ എന്തുകൊണ്ടാണ് സന്ദര്‍ശിക്കാത്തത്? കേന്ദ്രം നല്‍കിയ പണം പര്യാപ്തമാണോ എന്ന് പരിശോധിക്കാത്തതെന്താണ്’’ സിദ്ധരാമയ്യ ചോദിച്ചു.

 ഹുബ്ലിയില്‍ അമിത് ഷാക്ക് നേരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍
Also Read

ഹുബ്ലിയില്‍ അമിത് ഷാക്ക് നേരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

പ്രളയം കാരണം 35,000 കോടിയിലധികം നഷ്ടമുണ്ടായെന്ന് ബി.ജെ.പി പറഞ്ഞിട്ടും കേവലം 1870 കോടി മാത്രമാണ് കേന്ദ്രം നല്‍കിയത്. എന്നാണ് ബാക്കി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രണ്ടു പേര്‍ കൊല്ലപ്പെടാന്‍ കാരണമായ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ തൃപ്തികരമായ അന്വേഷ‌ണം നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, കര്‍ണാടകയിലെ ഹുബ്ലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കെതിരെ വന്‍ പ്രതിഷേധം നടന്നു. അമിത് ഷായുടെ ഹുബ്ലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രംഗത്തുവന്ന ഒരു സംഘം പ്രതിഷേധക്കാര്‍ “ഗോ ബാക്ക് അമിത് ഷാ” മുദ്രാവാക്യങ്ങൾ മുഴക്കുകയും കറുത്ത ബലൂണുകള്‍ വായുവില്‍ പറത്തുകയും ചെയ്തു.

പൊലീസ് അനുമതി നിഷേധിച്ചിട്ടും സവിദാന്‍ സംരക്ഷണ സമിതി (ഭരണഘടന സംരക്ഷണ സമിതി) യിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാർ കോടതി സർക്കിളിൽ അമിത് ഷായ്ക്കും എൻ.‌ആർ.‌സി, സി.‌എ‌.എ എന്നിവയ്‌ക്കെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ചു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലീസ് കസ്റ്റഡിയിലായത്.