LiveTV

Live

National

‘’വസ്ത്രം കൊണ്ട് തിരിച്ചറിയാം’’  മോദി പരാമര്‍ശത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്

ആരെങ്കിലും മതത്തിന്റെ പേരില്‍ മറ്റൊരാളെ അപമാനിക്കുന്നുവെങ്കില്‍ അവര്‍ ഭരണഘടനയെയാണ് അപമാനിക്കുന്നത്

‘’വസ്ത്രം കൊണ്ട് തിരിച്ചറിയാം’’  മോദി പരാമര്‍ശത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്

തീഹാര്‍ ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തെത്തിയ പിറ്റേ ദിവസം തന്നെ ജനങ്ങളെ വിഭജിക്കുന്ന നിയമത്തിനെതിരെ പ്രതിഷേധത്തിനെത്തിയിരിക്കുകയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ താന്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘’വസ്ത്രം കൊണ്ട് തിരിച്ചറിയാം’’  മോദി പരാമര്‍ശത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്

‘’സമരം ചെയ്യുന്നവരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിക്കാതിരുന്നാല്‍ അത് അപമാനകരമാവും. മതത്തേക്കാളും ജാതിയേക്കാളും വിലപ്പെട്ടതാണ് മനുഷ്യത്വം. ആരെങ്കിലും മതത്തിന്റെ പേരില്‍ മറ്റൊരാളെ അപമാനിക്കുന്നുവെങ്കില്‍ അവര്‍ ഭരണഘടനയെയാണ് അപമാനിക്കുന്നത്’’ അദ്ദേഹം കൂട്ടിചേര്‍ത്തു

‘’വസ്ത്രം കൊണ്ട് തിരിച്ചറിയാം’’  മോദി പരാമര്‍ശത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്

ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദിലും എത്തിയിരുന്നു. പ്രസിദ്ധമായ ജമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു. ഒരിക്കലും പിന്നോട്ടില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

”ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം”- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.