LiveTV

Live

National

‘’കാഴ്ചപ്പാടുള്ള ഈ സര്‍ക്കാറിനെ പിന്തുണക്കൂ...’’ മോദിക്കും അമിത് ഷാക്കും പ്രശംസയുമായി രത്തന്‍ ടാറ്റ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും രാജ്യം ശക്തമാക്കാനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രമങ്ങളെയും പ്രശംസിച്ചു കൊണ്ടാണ് രത്തന്‍ ടാറ്റ സംസാരിച്ചത്.

‘’കാഴ്ചപ്പാടുള്ള ഈ സര്‍ക്കാറിനെ പിന്തുണക്കൂ...’’ മോദിക്കും അമിത് ഷാക്കും പ്രശംസയുമായി രത്തന്‍ ടാറ്റ

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രശംസിച്ച് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും രാജ്യം ശക്തമാക്കാനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രമങ്ങളെയും പ്രശംസിച്ചു കൊണ്ടാണ് രത്തന്‍ ടാറ്റ സംസാരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്‍റെ (ഐ.ഐ.എസ്) ശിലാസ്ഥാപന ചടങ്ങിൽ വെച്ചാണ് "കാഴ്ചപ്പാടുള്ള സർക്കാരിനെ പിന്തുണയ്ക്കണമെന്ന്" അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചത്.

"നമ്മുടെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് സർക്കാർ അംഗങ്ങൾക്കും ഇന്ത്യയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. ഈ സർക്കാരിനെപ്പോലെ കാഴ്ചപ്പാടും ദര്‍ശനബോധവുമുള്ള സർക്കാരിനെ പിന്തുണയ്ക്കാന്‍ നമ്മള്‍ ഓരോരുത്തരും അഭിമാനിക്കണമെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനൊപ്പം ടാറ്റ ഗ്രൂപ്പിന്‍റെയും സഹകരണത്തോടെയാണ് ഗാന്ധിനഗറില്‍ ഐ.ഐ.എസ് പൂര്‍ത്തീകരിക്കാനുള്ള നടപടി പുരോഗമിക്കുന്നത്. ഗുജറാത്തിലെ 20 ഏക്കർ സ്ഥലത്തിന്‍റെ ശിലാസ്ഥാപനം അമിത് ഷായും ഐ.ഐ.എസ് കാൺപൂരിന്‍റെ ശിലാസ്ഥാപനം നരേന്ദ്ര മോദിയുമാണ് നിര്‍വഹിച്ചത്. ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പങ്കെടുത്തു. ഐ.ഐ.എസ് ഗാന്ധിനഗറിന്‍റെ പ്രധാന കെട്ടിടം പൂര്‍ത്തിയാകുന്നത് വരെ താൽക്കാലിക കാമ്പസിൽ ഐ.ഐ.എസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.