LiveTV

Live

National

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി

വിചാരണ കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിക്കും

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി

നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി. ഇതോടെ വിചാരണ കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിക്കും. ദയഹർജി തള്ളണമെന്ന ശുപാർശ ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രലയം രാഷ്ട്രപതിക്ക് സമർപ്പിച്ചത്.

നിർഭയ കേസിലെ നാല് പ്രതികളിൽ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹർജിയാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളിയത്. ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

ദയാഹർജി തള്ളിയ പശ്ചാത്തലത്തിൽ പുതിയ മരണ വാറന്റ് വിചാരണ കോടതി പുറപ്പെടുവിക്കും. സ്വാഭാവികമായും 14 ദിവസത്തെ സാവകാശത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കാനാവൂ. മുകേഷ് സിംഗിന്റെ ദയാഹർജി തള്ളിയെങ്കിലും അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർക്ക് കൂടി ദയാഹർജി നൽകാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. അതിനാൽ നിർഭയ കേസിലെ വധശിക്ഷ ഇനിയും നീളാൻ ഇടയുണ്ട്.