LiveTV

Live

National

നിര്‍ഭയ കേസ്; ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റും

പട്യാല ഹൌസ് കോടതിയുടേതാണ് പുതിയ മരണ വാറണ്ട്

നിര്‍ഭയ കേസ്; ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റും

നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കും. പട്യാല ഹൌസ് കോടതിയുടേതാണ് പുതിയ മരണ വാറണ്ട്.

ആദ്യത്തെ മരണ വാറണ്ടില്‍ ഈ മാസം 22ന് തൂക്കിലേറ്റുമെന്നായിരുന്നു. മുകേഷ്,വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതി അന്ന് ഉത്തരവിട്ടിരുന്നത്.

എന്നാല്‍ നിർഭയ കേസിലെ നാല് പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് ദയാഹരജി നല്‍കിയിരുന്നു.പക്ഷേ അത് രാഷ്ട്രപതി തള്ളുകയായിരുന്നു. മുകേഷ് സിംഗിന്റെ ദയാഹർജിയാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളിയത്. ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വധശിക്ഷ ജനുവരി 22ന് നടപ്പാകില്ലെന്ന് പട്യാല ഹൗസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിശ്ചയിച്ച സമയത്ത് വധശിക്ഷ നടപ്പാക്കാനാകുമോ എന്ന് വ്യക്തമാക്കി ജയിൽ അധികൃതരോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ വെളിച്ചത്തിലാണ് പുതിയ മരണവാറണ്ട്.