LiveTV

Live

National

കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

മെഹബൂബ് പാഷയെയും മൂന്ന് കൂട്ടാളികളെയുമാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്

കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവെച്ചു കൊന്ന കേസില്‍ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മെഹബൂബ് പാഷയെയും മൂന്ന് കൂട്ടാളികളെയുമാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിള കൊലപാതകം നടത്തിയ സംഘത്തിന്റെ പ്രധാന തലവൻ ആണ് മെഹബൂബ് പാഷ. ജബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക്‌ എന്നിവർ ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്
Also Read

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്