LiveTV

Live

National

ജെ.എന്‍.യു സെമസ്റ്റർ രജിസ്ട്രേഷൻ കാലാവധി ഇന്നവസാനിക്കും; ബഹിഷ്കരണത്തില്‍ ഉറച്ച് വിദ്യാർഥികള്‍

രജിസ്ട്രേഷൻ കാലാവധി നീട്ടി നൽകുന്നത് ഇതു മൂന്നാം തവണയാണ്

ജെ.എന്‍.യു സെമസ്റ്റർ രജിസ്ട്രേഷൻ കാലാവധി ഇന്നവസാനിക്കും; ബഹിഷ്കരണത്തില്‍ ഉറച്ച് വിദ്യാർഥികള്‍

ജെ.എന്‍.യു ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷൻ കാലാവധി ഇന്നവസാനിക്കും. 15 ന് നിശ്ചയിച്ചിരുന്ന അവസാന തീയതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. രജിസ്ട്രേഷൻ കാലാവധി നീട്ടി നൽകുന്നത് ഇതു മൂന്നാം തവണയാണ്. എന്നാൽ രജിസ്ട്രേഷൻ ബഹിഷ്കരിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

വി.സി രാജിവെക്കണം, ഹോസ്റ്റൽ മാനുവൽ പിൻവലിക്കണമെന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിരാഹാര സമരം അടക്കമുള്ളവയിലേക്ക് കടന്നു പ്രതിഷേധം ശക്തിപ്പെടുത്താനാണ് നീക്കം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കാനും വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചു.