LiveTV

Live

National

ഫാസ്ടാഗ് ബാലന്‍സ് അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനം 

പ്രീ പെയ്ഡ് വാലറ്റിലൂടെ ഫാസ്ടാഗ് റജിസ്റ്റർ ചെയ്തവർക്ക് 88843 33331 എന്ന് നമ്പറില്‍ മിസ്ഡ് കാള്‍ ചെയ്യുന്നതിലൂടെ ഫാസ്ടാഗ് ബാലന്‍സ് അറിയാന്‍ സാധിക്കും.

ഫാസ്ടാഗ് ബാലന്‍സ് അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനം 

ഫാസ്ടാഗിന്‍റെ ബാലന്‍സ് അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനവുമായി ദേശീയ പാത അതോരിറ്റി. പ്രീ പെയ്ഡ് വാലറ്റിലൂടെ ഫാസ്ടാഗ് റജിസ്റ്റർ ചെയ്തവർക്ക് 88843 33331 എന്ന് നമ്പറില്‍ മിസ്ഡ് കാള്‍ ചെയ്യുന്നതിലൂടെ ഫാസ്ടാഗ് ബാലന്‍സ് അറിയാന്‍ സാധിക്കും. എന്നാല്‍ മറ്റു ബാങ്കുകളുടെ വാലറ്റിലൂടെ റജിസ്റ്റർ ചെയ്തവർക്ക് തൽക്കാലം ഈ സൗകര്യം ലഭിക്കില്ല.

എന്നാല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ തിരക്ക് പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോൾപ്ലാസകൾ ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ കൂടുതൽ ലെയ്നുകൾ പണം സ്വീകരിക്കാന്‍ താൽക്കാലികമായി സജ്ജമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു.ഒരു മാസത്തേക്കായിരിക്കും ഇളവ്. ആകെയുള്ള ലെയ്നുകളുടെ 25% പണം സ്വീകരിക്കുന്ന ലെയ്നായി മാറ്റാനാണ് തീരുമാനം. രാജ്യത്ത് ഏറ്റവുമധികം പണം നൽകുന്നു എന്ന കണ്ടെത്തിയ 65 ടോൾപ്ലാസകളിലാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത്.