LiveTV

Live

National

സി.എ.എ, എൻ.ആർ.സി വിഷയങ്ങളില്‍ മലക്കം മറിഞ്ഞ് ഡൽഹി ഷാഹി ഇമാം

‌ഇന്ത്യയിലെ കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കിമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് ഇമാം ചോദിച്ചു

സി.എ.എ, എൻ.ആർ.സി വിഷയങ്ങളില്‍ മലക്കം മറിഞ്ഞ് ഡൽഹി ഷാഹി ഇമാം

സിഎഎ, എൻആർസി വിഷയങ്ങളില്‍ മലക്കം മറിഞ്ഞ് ഡൽഹി ഷാഹി ഇമാം അഹ്മദ് ബുഖാരി. ഇന്ത്യയിലെ കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കിമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് ഇമാം ചോദിച്ചു. ഒരു ദിവസം രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി അത് തിരുത്തുന്നു. ജനങ്ങളെ ആശങ്കയിലാക്കുന്നതാണ് ഇത്തരം പരാമർശങ്ങന്നും ഇമാം പറഞ്ഞു. യു.പിയിലെ മുസ്ലിംകൾക്ക് സി.എ.എക്കെതിരായ സമരത്തിൽ സ്വന്തം ജീവൻ പോലും ത്യജിക്കേണ്ടി വന്നിരിക്കുകയാണ്. എത്രകാലം മുസ്ലിംകൾക്ക് ഇങ്ങനെ സഹിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഇന്നത്തെ ജുമുഅ ഖുതുബയിലായിരുന്നു ഇമാമിന്‍റ പരാമർശങ്ങൾ. സി.എ.എ മുസ്ലിംകളെ ബാധിക്കുന്നതല്ലെന്നായിരുന്നു നേരത്തെ ഇമാം നിലപാടെടുത്തിരുന്നത‌്.