LiveTV

Live

National

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

70 നിയമസഭ മണ്ഡലങ്ങളുള്ള ഡല്‍ഹിയിലെ 57 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 70 നിയമസഭ മണ്ഡലങ്ങളുള്ള ഡല്‍ഹിയിലെ 57 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. 13 സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ നാല് വനിതളും 11 പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു.

എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മത്സരിക്കുന്ന ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കപില്‍ മിശ്ര മോഡല്‍ ടൌണ്‍ മണ്ഡലത്തില്‍ മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ഥി പട്ടിക ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ആം ആദ്മി മുഴുവന്‍ സീറ്റിലെയും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. പതിനൊന്നിന് വോട്ടെണ്ണല്‍ നടക്കും