LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബും; പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനം

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് സംസ്ഥാനം കൂടിയാണ് പഞ്ചാബ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബും; പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനം

പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി പഞ്ചാബും. കേരളത്തിന് പിന്നാാലെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പ്രത്യേക നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ പ്രമേയത്തെ പിന്തുണച്ചു.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.