LiveTV

Live

National

പൊലീസ് അടിച്ചമര്‍ത്തലില്‍ തളര്‍ന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും ആയിരങ്ങളുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും പ്രതിഷേധം. ആയിരങ്ങളാണ് പരിപാടിയില്‍ അണി നിരന്നത്. പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട ശേഷം മംഗലൂരുവില്‍ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്.

പൊലീസ് അടിച്ചമര്‍ത്തലില്‍ തളര്‍ന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും ആയിരങ്ങളുടെ പ്രതിഷേധം

മംഗലൂരു അഡയാര്‍ കണ്ണൂരിലെ ഷാ ഗാര്‍ഡന്‍ മൈതാനിയിലാണ് പൗരത്വനിമയത്തിനെതിരെ ആയിരങ്ങള്‍ അണി നിരന്ന പ്രതിഷേധ സംഗമം നടന്നത്. മംഗലൂരു മുസ്‍ലിം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതസംഘടനാ നേതാക്കള്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തു.

പൊലീസ് അടിച്ചമര്‍ത്തലില്‍ തളര്‍ന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും ആയിരങ്ങളുടെ പ്രതിഷേധം

പൗരന്‍മാര്‍ എഴുന്നേറ്റു നില്‍ക്കുന്നതോടെ ഫാഷിസ്റ്റുകള്‍ പിന്‍വാങ്ങുമെന്ന് സംഗമത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. വന്‍സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് പരിപാടി നടന്നത്.