LiveTV

Live

National

ന്യൂനപക്ഷങ്ങളോട് യോഗി സർക്കാർ ബ്രിട്ടീഷ് ഭരണ കാലത്തേക്കാൾ ഭയാനകമായി പെരുമാറുന്നു; സീതാറാം യെച്ചൂരി

പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായവർ അനുഭവങ്ങൾ വിവരിക്കാനെത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം

ന്യൂനപക്ഷങ്ങളോട് യോഗി സർക്കാർ ബ്രിട്ടീഷ് ഭരണ കാലത്തേക്കാൾ ഭയാനകമായി പെരുമാറുന്നു; സീതാറാം യെച്ചൂരി

ഉത്തർപ്രദേശിൽ യോഗി സർക്കാർ ബ്രിട്ടീഷ് ഭരണ കാലത്തേക്കാൾ ഭയാനകമായി പെരുമാറുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ന്യുനപക്ഷ സമുദായത്തിൽ പെട്ടവരുടെ വീടുകളിൽ കയറി പോലീസ് അക്രമം അഴിച്ചു വിട്ടു. ഭരണഘടനപരമായ അവകാശങ്ങൾ ചവിട്ടി മെതിക്കുന്നതിനെതിരെ സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായവർ അനുഭവങ്ങൾ വിവരിക്കാനെത്തിയപ്പോഴായിരുന്നു യെച്ചുരിയുടെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ മനുഷ്യത്വരഹിത നടപടികളാണ് നടക്കുന്നതെന്നത്. പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടി വെച്ചു ആളുകളെ കൊലപ്പെടുത്താൻ മടിയൊന്നും കാണിച്ചില്ല.

കസ്റ്റഡിയിൽ എടുത്തവരെ ക്രൂരമായി മർദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പണമടക്കാൻ നിർപരാധികൾക്ക് നോട്ടീസ് നൽകുകയാണ് പോലീസ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണ് ബി.ജെ.പി നടപടികൾ.

ഉത്തർപ്രദേശിലെ കാൻപൂർ, ബിജ്നോർ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് പോലീസ് അഴിഞ്ഞാട്ടം കൂടുതല് നടന്നതെന്നും യെച്ചുരി പറഞ്ഞു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർ.എൽ.ഡി നേതാവ് സഞ്ജയ്‌ ജാ, ശരത് യാദവ് വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളിൽ ആശങ്ക പങ്കു വെച്ചു.