LiveTV

Live

National

എങ്കിൽ പറ, ടുക്ഡെ ടുക്ഡെ ​ഗ്യാങിലെ അം​ഗങ്ങൾ ആരൊക്കെ? ആഭ്യന്തരമന്ത്രാലയത്തിൽ ആർ.ടി.ഐ

ഡൽഹിയിൽ നിന്നുള്ള സാകേത് ഗോഖ്ലെയാണ് ആഭ്യന്തരമന്ത്രാലയത്തോട് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

എങ്കിൽ പറ, ടുക്ഡെ ടുക്ഡെ ​ഗ്യാങിലെ അം​ഗങ്ങൾ ആരൊക്കെ? ആഭ്യന്തരമന്ത്രാലയത്തിൽ ആർ.ടി.ഐ

ദേശീയ രാഷ്ട്രീയത്തിൽ, ഇന്ന് നടക്കുന്ന എല്ലാ അക്രമപ്രവർത്തനങ്ങൾക്ക് പിന്നിലും ടുക്ഡെ ടുക്ഡെ ഗ്യാങാണ് (ടി.ടി.ജി). ഡൽഹിയിലുള്ള ടുക്ഡെ ടുക്ഡെ ഗ്യാങിനെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, എല്ലാ പ്രശ്നങ്ങൾക്കും പിന്നിലുള്ള ഈ തുക്ടെ തുക്ടെ ഗ്യാങിനെ കുറിച്ചുള്ള വിവരങ്ങളും, അതിലുൾപ്പെട്ടവരെ കുറിച്ചും ആഭ്യന്തരമന്ത്രാലയത്തോട് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ഫയൽ ചെയ്തിരിക്കുകയാണിപ്പോള്‍.

എങ്കിൽ പറ, ടുക്ഡെ ടുക്ഡെ ​ഗ്യാങിലെ അം​ഗങ്ങൾ ആരൊക്കെ? ആഭ്യന്തരമന്ത്രാലയത്തിൽ ആർ.ടി.ഐ

ഡൽഹിയിൽ നിന്നുള്ള സാകേത് ഗോഖ്ലെയാണ് ആഭ്യന്തരമന്ത്രാലയത്തോട് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് ടുക്ഡെ ടുക്ഡെ ഗ്യാങ്, എന്തുകൊണ്ട് അത് യു.എ.പി.എ പ്രകാരം നിരോധിക്കുന്നില്ല, ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്നിങ്ങനെയാണ് ഫയല്‍ ചെയ്ത ആർ.ടി.ഐയിലെ ചോദ്യങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇന്റലിജൻസിന്റെ പക്കൽ വ്യക്തമായ രേഖകളില്ലെന്നാണ് എകണോമിക് ടെെംസ് റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ടുക്ഡെ ടുക്ഡെ ഗ്യാങ് തലസ്ഥാനത്ത് പ്രശ്നങ്ങൾ അഴിച്ചുവിടുകയാണെന്നായിരുന്നു അമിത് ഷാ നേരത്തെ ഡല്‍ഹിയില്‍ പറഞ്ഞത്.

2016 ജെ.എൻ.യു പ്രക്ഷോഭത്തോടെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് ഹിറ്റായി തുടങ്ങിയത്. പ്രക്ഷോഭ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി എന്ന് പറയപ്പെടുന്ന വിദ്യാർഥികളെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് എന്ന് പിന്നീട് വിളിച്ച് പോന്നത്. എന്നാൽ വിദ്യാർഥികൾ ഏതെങ്കിലും പ്രത്യേക സംഘടനയുടെ ആളുകളല്ലെന്നാണ് ഡൽഹി പൊലീസിന്റെ രേഖകളിലുള്ളതെന്നും എകണോമിക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് ബി.ജെ.പി ഇതര രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ് ടുക്ഡെ ടുക്ഡെ ഗ്യാങ്. രാഹുൽ ഗാന്ധിയുൾപ്പെടുയള്ളവർക്ക് ഇതിനോടകം ഈ പേർ വീണിട്ടുണ്ട്. ഇതിന് പുറമെ, പല സമയങ്ങളിലായി രൂപം കൊണ്ട അർബൻ നക്സൽ, ജിഹാദി പേരുകളും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിച്ച് വരുന്നുണ്ട്.