LiveTV

Live

National

ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ആരംഭിച്ച് ഇന്നേക്ക് ഒരു മാസം

പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സമരങ്ങൾ തുടരുന്നു. സമരത്തിനിടെ ജാമിഅ മില്ലിയ സർവകലാശാലയിൽ അതിക്രൂരമായ പൊലീസ് അതിക്രമം അരങ്ങേറിയിട്ടും ഒരു മാസം പിന്നിട്ടു.

ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ആരംഭിച്ച് ഇന്നേക്ക് ഒരു മാസം

പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സമരങ്ങൾ തുടരുന്നു. സമരത്തിനിടെ ജാമിഅ മില്ലിയ സർവകലാശാലയിൽ അതിക്രൂരമായ പൊലീസ് അതിക്രമം അരങ്ങേറിയിട്ടും ഒരു മാസം പിന്നിട്ടു. ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ആരംഭിച്ച് ഇന്നേക്ക് ഒരു മാസം തികയുകയാണ്.

ഡിസംബർ 15ന് മരം കോച്ചുന്ന തണുപ്പിൽ ആരംഭിച്ചതാണ് ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി മാറി പിന്നീട് ഷാഹിന്‍ ബാഗ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ല എന്നതാണ് ഷഹീൻ ബാഗിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലപാട്. ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടും പോരാട്ടം തുടരുകയാണ് ഷഹീൻ ബാഗുകാർ.

ഷഹീൻ ബാഗിനൊപ്പം സമരം ശക്തിയാർജിച്ച ഇടമായിരുന്നു ജാമിഅഃ സർവകലാശാല. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിട്ടും പൊലീസ് വെടിവെപ്പ് നടത്തിയിട്ടും വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും പോരാട്ടം തുടരുകയാണ്. വിദ്യാർത്ഥികളുടെ പ്രതിഷേധ ഫലമായി പൊലീസ് അതിക്രമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല അധികൃതർ.

എല്ലാ കടമ്പകളും കടന്ന് സമരം വിജയം കാണുന്ന ഒരു ദിനം ഉണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ.