LiveTV

Live

National

നിര്‍ഭയകേസ്; മരണവാറന്റ് റദ്ദാക്കില്ല, വധശിക്ഷ 22ന് നടപ്പാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സര്‍ക്കാർ

പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്

നിര്‍ഭയകേസ്; മരണവാറന്റ് റദ്ദാക്കില്ല, വധശിക്ഷ 22ന് നടപ്പാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സര്‍ക്കാർ

മ​ര​ണ​വാ​റ​ന്‍റ് റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി തള്ളി. വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​ചാ​ര​ണ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പി​ഴ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ളു​ടെ ഹ​ർ​ജി ത​ള്ളി​യ​ത്. ദ​യാ​ഹ​ർ​ജി സം​ബ​ന്ധി​ച്ച് കോ​ട​തി​യെ അ​റി​യി​ക്കാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ന​യ് ശ​ർ​മ, മു​കേ​ഷ് കു​മാ​ർ, അ​ക്ഷ​യ് കു​മാ​ർ സിം​ഗ്, പ​വ​ൻ ഗു​പ്ത എ​ന്നി​വ​രെ അ​ടു​ത്ത ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​ഹാ​ർ ജ​യി​ലി​ൽ തൂ​ക്കി​ലേ​റ്റാ​ൻ ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ടതി മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​ര​ണ​വാ​റ​ന്‍റി​നെ​തി​രെ പ്ര​തി മു​കേ​ഷ് സിം​ഗാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

നിര്‍ഭയ കേസില്‍ വധശിക്ഷക്ക് സ്റ്റേ ഇല്ല; പ്രതി മുകേഷ് സിങ് ദയാഹരജി നല്‍കി
Also Read

നിര്‍ഭയ കേസില്‍ വധശിക്ഷക്ക് സ്റ്റേ ഇല്ല; പ്രതി മുകേഷ് സിങ് ദയാഹരജി നല്‍കി

മ​ര​ണ​വാ​റ​ന്‍റ് നി​ല​നി​ൽ​ക്കു​മെ​ങ്കി​ലും ഈ ​മാ​സം 22 ന് ​പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​യു​ടെ ശി​ക്ഷ അ​ന്തി​മ​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര​പ​തി നി​ര​സി​ച്ച​തി​നു ശേ​ഷ​മാ​ണെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ രാ​ഹു​ൽ മെ​ഹ്ര കോ​ട​തി​യെ അ​റി​യി​ച്ചു. ദ​യാ​ഹ​ർ​ജി​ക​ൾ വെ​വ്വേ​റെ ന​ൽ​കു​ന്ന പ്ര​തി​ക​ളു​ടെ രീ​തി നി​യ​മ​പ്ര​ക്രി​യ​യെ ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും രാ​ഹു​ൽ മെ​ഹ്ര കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വധശിക്ഷക്ക് രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം 14 ദിവസത്തെ സമയം ലഭിക്കും. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു.

നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ തള്ളി
Also Read

നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ തള്ളി

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിങിന്റെയും തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹരജി നൽകിയത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹരജികള്‍ തള്ളിയിരുന്നത്. ദയാഹരജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന