LiveTV

Live

National

രാഹുല്‍ വെറും ‘പപ്പുഗിരി’; മോശം പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

മുംബൈ സര്‍വകലാശാല അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് അവധിയില്‍ പ്രവേശിച്ചത്

 രാഹുല്‍ വെറും ‘പപ്പുഗിരി’; മോശം പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോശം പ്രസ്താവന നടത്തിയ മുംബൈ സര്‍വകലാശാല അധ്യാപകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മുംബൈ സര്‍വകലാശാല അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് അവധിയില്‍ പ്രവേശിച്ചത്.

നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകളാണ് അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നത്. പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികളും കലിന ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്നു.

രാഹുല്‍ നടത്തിയ ‘സവര്‍ക്കര്‍’ പരാമര്‍ശത്തെയാണ് യോഗേഷ് ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. മാത്രമല്ല രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടിലെ വീഡിയോയിലൂടെയും യോഗേഷ് രാഹുലിനെതിരെ മോശം പരാമര്‍ശം നടത്തി. സത്യത്തില്‍ രാഹുല്‍ സവര്‍ക്കറല്ല. താങ്കള്‍ നല്ല ഒരു ഗാന്ധിയും അല്ല. വെറും ‘പപ്പുഗിരി’ മാത്രമാണ് രാഹുലെന്നുമാണ് യോഗേഷ് വീഡിയോയില്‍ പറഞ്ഞത്.