LiveTV

Live

National

ആദ്യം ആരോഗ്യം നോക്കൂ, മുന്നിലുള്ളത് വലിയ പോരാട്ടം: ചന്ദ്രശേഖർ ആസാദിനോട് ജിഗ്നേഷ് മേവാനി

ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ ആരോഗ്യം നോക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടതെന്നും ദളിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി

ആദ്യം ആരോഗ്യം നോക്കൂ, മുന്നിലുള്ളത് വലിയ പോരാട്ടം: ചന്ദ്രശേഖർ ആസാദിനോട് ജിഗ്നേഷ് മേവാനി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സോഷ്യൽ മീഡിയ. 'വെൽക്കം ആസാദ്' എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിലെ ട്രെൻഡുകളിൽ ഇടംപിടിച്ചു.

ചന്ദ്രശേഖർ ആസാദിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ ആരോഗ്യം നോക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടതെന്നും ദളിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. അടുത്ത നാലാഴ്ച ഡൽഹിയിൽ ഉണ്ടാവരുതെന്ന ജാമ്യവ്യവസ്ഥ, ഡൽഹി തെരഞ്ഞെടുപ്പിൽ നിന്ന് ദളിത് നേതാവായ ആസാദിനെ മാറ്റിനിർത്താനുള്ള ശ്രമമാണെന്ന ആശങ്കയും മേവാനി പ്രകടിപ്പിച്ചു.

'ചന്ദ്രശേഖർ ആസാദ് ഭായ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടായി. ആദ്യം താങ്കൾ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മുന്നിലുള്ളത് ദീർഘമായ പോരാട്ടമാണ്. ഒരു ദളിത് നേതാവിനെ ഡൽഹി തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റിനിർത്തുന്നതിൽ ആശ്ചര്യമുണ്ട്. ശരി...' എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം
Also Read

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം