LiveTV

Live

National

അമേരിക്കയുമായി കടുത്ത സംഘർഷം നിലനിൽക്കെ ഇറാൻ വിദേശകാര്യ മന്ത്രി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

ഉച്ചയ്ക്ക് 2.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാൻ അമേരിക്ക പ്രശ്നങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാവുമെന്നാണ് സൂചന

അമേരിക്കയുമായി കടുത്ത സംഘർഷം നിലനിൽക്കെ ഇറാൻ വിദേശകാര്യ മന്ത്രി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

അമേരിക്കയുമായി കടുത്ത സംഘർഷം നിലനിൽക്കെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ജവാദ് ഷരീഫ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഉച്ചയ്ക്ക് 2.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാൻ അമേരിക്ക പ്രശ്നങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാവുമെന്നാണ് സൂചന. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഇറാന്‍ റവല്യൂഷണറി ഗാര്‍‍ഡ്‍സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയുമായി സംഘര്‍ഷം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ്‌ ജവാദ് ഷരീഫിന്റെ ഇന്ത്യയിൽ സന്ദര്‍ശനതിനെത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഷരീഫ് ഡൽഹിയിൽ എത്തിയതെങ്കിലും അമേരിക്ക ഇറാൻ വിഷയങ്ങൾ ഇരു രാഷ്ട്രത്തിലെയും നേതാക്കൾ ചർച്ച ചെയ്യും. ഇന്നലെ ഡൽഹിയിൽ എത്തിയ ഷരീഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നാളെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ഷരീഫ് കൂടിക്കാഴ്ച നടത്തും.

ഇറാന്‍-യുഎസ് തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു . ഈ സാഹചര്യത്തിലുള്ള ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. നാളെ മുംബൈയിൽ വ്യവസായി സമൂഹവുമായി ചർച്ചകൾ നടത്തുന്നതോടൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഷരീഫ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.