LiveTV

Live

National

ജമ്മു കശ്മീരിൽ ഇന്ന് മുതല്‍ ഇന്റർനെറ്റ്‌ സൗകര്യം ഭാഗികമായി പുനഃസ്ഥാപിക്കും

സുപ്രീംകോടതി ഇടപെട്ടതിനെ തുടർന്നാണ് ഇന്റർനെറ്റ് പുനസ്ഥാപിക്കാൻ തീരുമാനമായത്.ബ്രോഡ്ബാൻഡ് സൗകര്യമാണ് ലഭ്യമാക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങൾക്കുള്ള വിലക്ക് തുടരും

ജമ്മു കശ്മീരിൽ ഇന്ന് മുതല്‍ ഇന്റർനെറ്റ്‌ സൗകര്യം ഭാഗികമായി പുനഃസ്ഥാപിക്കും

ജമ്മു കശ്മീരിൽ ഇന്ന് മുതല്‍ ഇന്റർനെറ്റ്‌ സൗകര്യം ഭാഗികമായി പുനഃസ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ ബ്രോഡ്ബാൻഡ് സൗകര്യമാണ് ഉണ്ടാവുക. സമൂഹ മാധ്യമങ്ങളുടെ വിലക്ക് തുടരും. ബ്രോഡ്ബാന്റ് ഇന്‍റ‍ര്‍നെറ്റ് സൌകര്യം പുനസ്ഥാപിച്ച ശേഷമുളള സാഹചര്യം പരിശോധിച്ച ശേഷമാണ് മറ്റ് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുവെന്ന നിലപാടിലാണ് സ‍ര്‍ക്കാ‍ര്‍.

ആഗസ്ത് അഞ്ച് മുതല്‍ ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം റദ്ദ് ചെയ്തിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായതിനെ തുട‍ര്‍ന്നാണ് ഭാഗികമായെങ്കിലും ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. സ‍ര്‍ക്കാര്‍ സ്ഥാപനങ്ങള്‍ം ആശുപത്രികള്‍, ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിലും ഇന്‍റ‍ര്‍നെറ്റ് സംവിധാനം ലഭിക്കും. ഇതോടൊപ്പം പോസ്റ്റ് പെയിഡ് മൊബൈലുകളില്‍ ടു ജി മൊബൈല്‍ കണക്ടിവിറ്റി ചിലയിടങ്ങളില്‍ ലഭിക്കും.

ജമ്മു, സംബ, കത്വ, ഉദ്ദംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ടു ജി സംവിധാനം ലഭ്യമാകുക. ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചതോടെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്ന് വിലയിരുത്തിയ ശേഷമെ മറ്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് സ‍ര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ക്കും മൊബൈലിനെ ഇന്റര്‍നെറ്റ് സംവിധാനവും റദ്ദാക്കിയത് തുടരും.