LiveTV

Live

National

ജെ.എൻ.യു അക്രമം; രണ്ട് വിദ്യാര്‍ഥികളോട് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ചുൻചുൻ കുമാർ, ഡോളൻ സമന്ത എന്നിവർക്കാണ് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്

 ജെ.എൻ.യു അക്രമം; രണ്ട് വിദ്യാര്‍ഥികളോട് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ജെ.എന്‍.യുവിലെ അക്രമണക്കേസില്‍ രണ്ട് പേരെ കൂടി ചോദ്യം ചെയ്തു. ഇടത് വിദ്യാര്‍ത്ഥി സംഘന പ്രവര്‍ത്തകരായ 2 പേരെയാണ് ഇന്ന് ചോദ്യം ചെയ്തത്. ഫോറന്‍സിക് സംഘവും ക്യാമ്പസിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിനിടെ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നു എന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തക കോമള്‍ ശര്‍മ്മ വനിത കമ്മീഷനില്‍ പരാതി നല്‍കി.

ജെ.എന്‍.യു ആക്രമണം: വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി
Also Read

ജെ.എന്‍.യു ആക്രമണം: വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി

ജെ.എന്‍.യുവില്‍ എ.ബി.വി.പി അക്രമം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും ഒരറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. രണ്ട് പേരെ കൂടി ചോദ്യം ചെയ്തു എന്നും ഒഴിവില്‍ പോയ 3 പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി എന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതികരണം. ഇടത് വിദ്യാര്‍ത്ഥി സംഘന പ്രവര്‍ത്തകരായ ചുൻചുൻ കുമാർ, ദോളൻ സാമന്ത എന്നിവരെയാണ് ചോദ്യം ചെയ്തത്.

ജെ.എന്‍.യു അക്രമം; വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി
Also Read

ജെ.എന്‍.യു അക്രമം; വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി

എ.ബി.വി.പി പ്രവര്‍ത്തക കോമള്‍ ശര്‍മ്മ ,രോഹിത്, അക്ഷയ് എന്നിവർക്കായാണ് തെരച്ചില്‍ തുടരുന്നത്. ഇതിനിടെ കോമള്‍ ശര്‍മ്മ ദേശീയ വനിത കമ്മീഷനെ സമീപിച്ചു. തന്റേതെന്ന പേരില്‍ മാധ്യമങ്ങൾ തെറ്റായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.ഇക്കാര്യം പരിശോധിക്കാന്‍ പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. അതേസമയം ശൈത്യകാല സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

വളരെ കുറവ് വിദ്യാർത്ഥികൾ മാത്രമാണ് ഫീസ് അടച്ചതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പറയുന്നു. പരാതികളില്‍ പൊലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ചും ഹോസ്റ്റല്‍ മാന്വലിനെതിരെയും ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥി യൂണിയന്‍.