LiveTV

Live

National

എന്‍.ഐ.എ നിയമ ഭേദഗതി ചോദ്യം ചെയ്ത് ചത്തീസ്ഗഢ് സര്‍ക്കാര്‍

ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ്

എന്‍.ഐ.എ നിയമ ഭേദഗതി ചോദ്യം ചെയ്ത് ചത്തീസ്ഗഢ് സര്‍ക്കാര്‍

എന്‍.ഐ.എ നിയമ ഭേദഗതി ചോദ്യം ചെയ്ത് ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാനത്തിന്‍റെ അധികാരങ്ങളെ കൈയ്യേറ്റം ചെയ്യുന്നതാണ് ഭേദഗതിയെന്നും ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കാണിച്ചാണ് ഹരജി. പൗരത്വ ഭേദഗതിക്കെതിരെ കേരളം ഹരജി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ ചത്തീസ്ഗഢും രംഗത്തെത്തിയിരിക്കുന്നത്.

എന്‍.ഐ.എ നിയമ ഭേദഗതിയനുസരിച്ച് സംസ്ഥാനത്തിന്‍റെ അനുമതി കൂടാതെ തന്നെ കേസെടുക്കാനും അന്വേഷണം നടത്താനും സാധിക്കും. ഇത് കേന്ദ്രത്തിന് ഏകപക്ഷീയമായ അധികാരം നൽകുന്നതാണ്. സംസ്ഥാന പൊലീസ് സേനകളുടെ പല്ല് കൊഴിക്കുന്നതാണെന്നുമുള്ള വാദങ്ങളാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഹരജിയിലുള്ളത്. ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായാൽ ഭരണഘടന അനുഛേദം 131 അനുസരിച്ച് സുപ്രീംകോടതിക്ക് ഇടപെടാനാകും. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ അമിതാധികാരം ചോദ്യം ചെയ്ത് ചത്തീസ്ഗഢ് സര്‍ക്കാറും കോടതിയെ സമീപിച്ചിരിക്കുന്നത്.