LiveTV

Live

National

അര്‍ജുനന്റെ കയ്യില്‍ ആണവായുധമുണ്ടായിരുന്നെന്ന് ബംഗാള്‍ ഗവര്‍ണര്‍

ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനവും ഉയർന്നു കഴിഞ്ഞു

അര്‍ജുനന്റെ കയ്യില്‍ ആണവായുധമുണ്ടായിരുന്നെന്ന് ബംഗാള്‍ ഗവര്‍ണര്‍

മഹാഭാരത കാലത്ത് അർജുനൻ ഉപയോഗിച്ചിരുന്ന അമ്പും വില്ലും ആണവശക്തിയുള്ളതായിരുന്നെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കവേയാണ് ഗവർണർ വെളിപ്പെടുത്തൽ നടത്തിയത്. മഹാഭാരതം - രാമായണം കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ നിലനിന്നിരുന്നതായും ഗവർണർ പറഞ്ഞു.

ഇരുപതാം നുറ്റാണ്ടിൽ നടന്ന കാര്യമല്ല പറയുന്നത്. മഹാഭാരത, രാമായണ കാലഘട്ടങ്ങളെ കുറിച്ചാണ്. അന്ന് മുതലേ പറക്കുന്ന ഉപകരണങ്ങൾ നമ്മൾ ഉപയോഗിച്ചിരുന്നു. എന്നാൽ, 1910 - 1911ൽ വിമാനം കണ്ടുപിടിച്ചെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാഭാരത യുദ്ധത്തിൽ അന്ധനായ ദൃധരാഷ്ട്രർക്ക് യുദ്ധത്തിലെ ഓരോ രംഗവും സഞ്ജയ് വിശദീകരിച്ച് കൊടുത്തത് പടക്കളത്തിൽ ഇല്ലാതിരുന്നപ്പോഴാണ്. ടിവി ഇല്ലാത്ത കാലത്താണ് ഇതെന്ന് ഓർക്കണം. ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനവും ഉയർന്നു കഴിഞ്ഞു. ബി.ജെ.പി നിയമിക്കുന്ന ഗവർണർമാരുടെ പ്രശ്നം ഇതാണ്, അവർ എല്ലായിടത്തും എന്തിനെ കുറിച്ചും കയറി അഭിപ്രായം പറയുമെന്ന് അക്കാദമീഷ്യൻ നരസിങ്ഹ പ്രസാദ് ബദൂരി പറഞ്ഞു.