LiveTV

Live

National

പൊലീസ് അതിക്രമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയും നിയമനടപടിക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധം

പൊലീസ് അതിക്രമത്തിനെതിരെ അലിഗഡ് സര്‍വ്വകലാശാലയും നിയമനടപടിക്ക്

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തില്‍ അലിഗഡ് സര്‍വ്വകലാശാലയും നിയമനടപടി സ്വീകരിക്കും. ഡിസംബര്‍ 15ന് അനുമതിയില്ലാതെയാണ് പോലീസ് കാമ്പസില്‍ പ്രവേശിച്ചതെന്ന് വെസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ പറഞ്ഞു. ഹോസ്റ്റലുകളിലേക്ക് പൊലീസ് അതിക്രമിച്ചു കടന്നുവെന്നും വൈസ് ചാന്‍സ്‍ലര്‍ വ്യക്തമാക്കി.

ക്യാമ്പസില്‍ അതിക്രമിച്ച് കടന്നതിന് ഡല്‍ഹി പൊലീസിനെതിരെ കേസ് കൊടുക്കുമെന്ന് ജാമിയ മിലിയ വൈസ് ചാന്‍സലര്‍
Also Read

ക്യാമ്പസില്‍ അതിക്രമിച്ച് കടന്നതിന് ഡല്‍ഹി പൊലീസിനെതിരെ കേസ് കൊടുക്കുമെന്ന് ജാമിയ മിലിയ വൈസ് ചാന്‍സലര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധം പോലീസ് അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി 5 വരെ സര്‍വ്വകലാശാല അടച്ചിട്ടിരുന്നു. വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ സര്‍വകലാശാലയും പോലീസിനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.

അലിഗഡ് സര്‍വ്വകലാശാലയിലെ 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
Also Read

അലിഗഡ് സര്‍വ്വകലാശാലയിലെ 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്