LiveTV

Live

National

ദേവിന്ദര്‍ സിങിന് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം: കോണ്‍ഗ്രസ്

ദേവിന്ദർ സിങിന് പകരം ദേവിന്ദർ ഖാൻ ആയിരുന്നെങ്കിൽ ആർ.എസ്.എസ് ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും അധിര്‍ രഞ്ജന്‍ ചൌധരി ട്വീറ്റ് ചെയ്തു.

ദേവിന്ദര്‍ സിങിന് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം: കോണ്‍ഗ്രസ്

ഭീകരരുമായി പിടിയിലായ കശ്മീർ ഡി.വൈ.എസ്.പി ദേവിന്ദർ സിങിന് പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്.

ഇക്കാര്യത്തില്‍ പുതിയ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ലോക്സഭ നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി ആവശ്യപ്പെട്ടു. കശ്മീർ താഴ്‌വരയിലെ യഥാർഥ ഭീകരവാദികൾ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞു വരികയാണ്. ദേവിന്ദർ സിങിന് പകരം ദേവിന്ദർ ഖാൻ ആയിരുന്നെങ്കിൽ ആർ.എസ്.എസ് ഇങ്ങനെയാണോ പ്രതികരിക്കുകയെന്നും അധിര്‍ രഞ്ജന്‍ ചൌധരി ട്വീറ്റ് ചെയ്തു.