LiveTV

Live

National

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ച; അഞ്ച് സൈനികരുള്‍പ്പെടെ പത്ത് മരണം

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ച; അഞ്ച് സൈനികരുള്‍പ്പെടെ പത്ത് മരണം

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അഞ്ച് സൈനികരുള്‍പ്പെടെ പത്ത് മരണം. കുപ്പവാര ജില്ലയിലെ മച്ചില്‍ സെക്ടറിലാണ് നാല് സൈനികരും ഒരു ബി.എസ്.എഫ് ജവാനും അഞ്ച് നാട്ടുകാരും ശക്തമായ മഞ്ഞുവീഴ്ചയില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്‍മാര്‍ഗില്‍ ഉണ്ടായ ഹിമപാതത്തിലാണ് അഞ്ചു പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്. ഒന്‍പത് പേരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാലുപേരെ രക്ഷപ്പെടുത്തി.