LiveTV

Live

National

പൗരത്വ നിയമം; കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ അടുത്ത സഖ്യ കക്ഷികൾ പോലും എത്താതിരുന്നത് തിരിച്ചടിയായി

കാലങ്ങളായി ഒപ്പമുള്ള ഡി.എം.കെയും മഹാരാഷ്ട്രയിൽ ഒരുമിച്ചു ഭരിക്കുന്ന ശിവസേനയും യോഗത്തിനെത്താത്തത് ന്യായീകരിക്കാൻ കോൺഗ്രസ്‌ പണിപ്പെടും

പൗരത്വ നിയമം; കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ അടുത്ത സഖ്യ കക്ഷികൾ പോലും എത്താതിരുന്നത് തിരിച്ചടിയായി

പൗരത്വ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ വിമർശിക്കുമ്പോഴും കോൺഗ്രസ്‌ വിളിച്ചു ചേർത്ത യോഗത്തിൽ അടുത്ത സഖ്യ കക്ഷികൾ പോലും എത്താതിരുന്നത് വലിയ തിരിച്ചടിയായി. കാലങ്ങളായി ഒപ്പമുള്ള ഡി.എം.കെയും മഹാരാഷ്ട്രയിൽ ഒരുമിച്ചു ഭരിക്കുന്ന ശിവസേനയും യോഗത്തിനെത്താത്തത് ന്യായീകരിക്കാൻ കോൺഗ്രസ്‌ പണിപ്പെടും. കേന്ദ്ര സർക്കാരിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാവിയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌, മായാവതിയുടെ ബി.എസ്.പി, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവർ കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ കുറച്ചു കാലങ്ങളായി തമിഴ് നാട്ടിൽ നിന്നുള്ള വിശ്വസ്ത സഖ്യ കക്ഷി ഡി.എം.കെയും മഹാരാഷ്ട്രയിലെ പുതിയ കൂട്ട് ശിവസേനയും യോഗത്തിനെത്താത്തത് വലിയ തിരിച്ചടിയായി. തമിഴ്നാട് കോൺഗ്രസുമായുള്ള ഭിന്നതയാണ് ഡി.എം.കെ യോഗത്തിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണം.

പക്ഷെ അത് ദേശീയ തലത്തിൽ പ്രതിപക്ഷ നിരക്ക് കടുത്ത ആഘതവും ബി.ജെ.പി നയിക്കുന്ന ഭരണ മുന്നണിക്ക് സന്തോഷത്തിനുള്ള വകയുമാണ്. പ്രതിപക്ഷ നിരയിലെ പ്രതിഷേധങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് തീർച്ചയാണ്. അത് കോൺഗ്രസ്‌, ഇടതു പാർട്ടികൾ തുടങ്ങിയവർ എങ്ങനെ മറികടക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചും ദേശീയ ജനസംഖ്യ കണക്കെടുപ്പ് നിർത്തി വെച്ചും പ്രതിഷേധം കടുപ്പിക്കാനാകും കോൺഗ്രസ്‌ ശ്രമിക്കുക.