LiveTV

Live

National

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതി അഭിഭാഷകരുടെ വന്‍ മാര്‍ച്ച്

ഉത്തർ പ്രദേശിലെ ആക്രമ സംഭവങ്ങളിൽ അന്വേഷണവേണമെന്നും

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതി അഭിഭാഷകരുടെ വന്‍ മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതി അഭിഭാഷകര്‍. സുപ്രീംകോടതിയിൽ നിന്ന് ജന്ദർ മന്ദറിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുസ്ലിം വിദ്യാര്‍ഥികളെ തെര‍ഞ്ഞ്പിടിച്ച് മര്‍ദിച്ച ഡല്‍ഹി പൊലീസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടും ജന്ദര്‍ മന്ദറില്‍ പ്രതിഷേധം അരങ്ങേറി.

ലോയേഴ്സ് ഫോര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് സുപ്രീംകോടതി അഭിഭാഷകരുടെ പ്രതിഷേധം സംഘടിപ്പിച്ചത്. പൌരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചക്ക് മൂന്നരക്ക് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്ക് അഭിഭാഷകര്‍ മാര്‍ച്ച് നടത്തി.

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദ്, അശ്വിനി കുമാര്‍, മഹ്മൂദ് പ്രാച അടക്കം നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുസ്‍ലിം സ്ത്രീകളെ തെരഞ്ഞ് പിടിച്ച ആക്രമിച്ച ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും ജന്ദര്‍ മന്ദറിൽ പ്രതിഷേധിച്ചു. വിവിധ സമയങ്ങളിലായി ബുര്‍ഖയും നിഖാബും ധരിച്ച പ്രതിഷേധക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.