ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു; അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
2014 ജൂലൈക്ക് ശേഷം ഏറ്റവും ഉയർന്ന ചില്ലറ പണപ്പെരുപ്പ നിരക്കാണിത്.
രാജ്യത്തെ ചില്ലറ പണപ്പെരുപ്പത്തിൽ വര്‍ധന. 2019 ഡിസംബർ മാസത്തിലെ ചില്ലറ പണപ്പെരുപ്പം 7.35 ശതമാനമായി ഉയര്‍ന്നു. നവംബറിൽ ഇത് 5.54 ശതമാനമായിരുന്നു. 2014 ജൂലൈക്ക് ശേഷം ഏറ്റവും ഉയർന്ന ചില്ലറ പണപ്പെരുപ്പ നിരക്കാണിത്. 2014 ജൂലായില്‍ 7.39 ശതമാനമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ഉപഭോക്തൃ വിലക്കയറ്റ കണക്ക് പുറത്തുവിട്ടത്.
പച്ചക്കറി ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണം. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായും ഉയര്‍ന്നു.