LiveTV

Live

National

ജെ.എന്‍.യു അക്രമം; വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി

പൊലീസും ഫേസ്ബുക്കും വാട്സ്ആപ്പും ഗൂഗിളും വിവരങ്ങള്‍ നല്‍കണം, ദൃശ്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു

ജെ.എന്‍.യു അക്രമം; വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി

വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പടെ 9 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും എ.ബി.വി.പി പ്രവർത്തക കോമൾ ശർമ്മയോടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. അക്രമ ദ്യശ്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണം തേടി ഡൽഹി ഹൈക്കോടതി പൊലീസിനും സാമൂഹ മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ചു.

പൊലീസ് അക്രമത്തിനെതിരെ നടപടി ആവശ്യപ്പെട് ജാമിഅ വിദ്യാർത്ഥികൾ വി.സിയെ ഖരാവോ ചെയ്തു. കാമ്പസിലെത്തിയാണ് അന്വേഷണ സംഘം ജെഎൻയു വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കം ഒമ്പതുപേരോടും യുണൈറ്റഡ് എഗൈനിസ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഷി ഘോഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ഉയർത്തി കാമ്പസിനകത്ത് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്. ജെ.എൻ.യു ചട്ടം ലംഘിച്ചാണ് ഹോസ്റ്റൽ മാന്വൽ കൊണ്ടുവന്നതെന്ന് ആരോപിച്ച് ഹരജി നൽകാനും പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ആണ് വിദ്യാർത്ഥികൾ ആലോചിക്കുന്നത്.

ജെഎൻയുവിൽ അധ്യയനം പുനരാരംഭിക്കുകയും ശൈത്യകാല സമസ്റ്റർ രജിസ്ട്രേഷൻ 15 വരെ നീട്ടുകയും ചെയ്തു എങ്കിലും വിദ്യാർത്ഥികളും അധ്യാപകരും ബഹിഷ്കരണം തുടരുകയാണ്. അക്രമ ദ്യശ്യങ്ങൾ നശിപ്പിക്കാനുള്ള തടയണമെന്ന് ആവശ്യപ്പെട്ടുള്ള 3 അധ്യാപകരുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി പൊലീസ്, ഫേസ്ബുക്ക് വാട്സ്ആപ്പ്, ഗൂഗിൾ എന്നിവരോട് നാളെ മറുപടി നൽകാൻ ആവശ്യപ്പെട്ടു അതേ സമയം ശക്തമായ പ്രതിഷേധമാണ് ജാമിഅയിൽ അരങ്ങേറിയത്.