LiveTV

Live

National

ദേവിന്ദർ സിങിനെ കാണുന്നത് തീവ്രവാദിയായി തന്നെ, ഗുരുതര കുറ്റങ്ങൾ ചുമത്തിയെന്ന് ജമ്മു കശ്മീർ പൊലീസ്

തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രഹസ്യകേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടിനായില്ലെന്നും ഐ.ജി വിജയ് കുമാര്‍

ദേവിന്ദർ സിങിനെ കാണുന്നത് തീവ്രവാദിയായി തന്നെ, ഗുരുതര കുറ്റങ്ങൾ ചുമത്തിയെന്ന് ജമ്മു കശ്മീർ പൊലീസ്

ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡി.വൈ.എസ്.പി ദേവിന്ദർ സിങിനെ തീവ്രവാദിയായാണ് പരിഗണിക്കുന്നതെന്ന് ജമ്മു കശ്മീർ പൊലീസ്. സുരക്ഷാ സൈനികരും പൊലീസ് ഇന്റലിജൻസും മറ്റ് ഏജൻസികളും ഉൾപ്പെട്ട ഓപറേഷിലൂടെയാണ് ദേവിന്ദർ സിങ്ങിനെ കുടുക്കിയതെന്നും കേസിൽ ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും കശ്മീർ മേഖലാ പൊലീസ് ഐ.ജി വിജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഡിവൈ.എസ്.പി ദേവീന്ദർ സിങ്ങിന്റെ ഇടപെടൽ ഗുരുതരമായ കുറ്റമായി ഞങ്ങൾ കണക്കാക്കുന്നു, അറസ്റ്റിലായ മറ്റ് തീവ്രവാദികളെപ്പോലെ തന്നെയാവും അദ്ദേഹത്തോടും പെരുമാറുക. സിങ്ങിനെ ചോദ്യംചെയ്തു വരികയാണ്. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് തുടർനടപടികൾ കൈക്കൊള്ളും. ഇന്ത്യൻ ആയുധ നിയമത്തിലെ 7/25, സ്‌ഫോടക വസ്തുനിയമം, നിയമവിരുദ്ധ പ്രവർത്തന നയമത്തിലെ 18, 19, 20, 29 വകുപ്പുകൾ തുടങ്ങിയവ ചേർത്ത് കേസെടുത്തിട്ടുണ്ട്.'
വിജയ് കുമാർ, കശ്മീർ മേഖലാ പൊലീസ് ഐ.ജി

നിരവധി ഏജൻസികൾ ചേർന്നുനടത്തിയ വിജയകരമായ ഓപറേഷനിലാണ് സിങ്ങിനെ കുടുക്കിയതെന്നും ഐ.ജി പറഞ്ഞു.

'സുപ്രധാന വിഷയമായതിനാൽ സുരക്ഷാ സൈനികരും പൊലീസ് ഐ.ബിയും റോയും മറ്റ് ഏജൻസികളും കേസിൽ ഉൾപ്പെട്ടിരുന്നു. ജമ്മുവിൽ നിന്ന് ഷോപ്പിയാനിലേക്ക് സഞ്ചരിച്ച വാഹനത്തിൽ രണ്ട് തീവ്രവാദികൾ ഉണ്ടെന്ന വിവരം ഷോപ്പിയാൻ എസ്.പിക്കാണ് ലഭിച്ചത്. അദ്ദേഹം എന്നെ വിവരമറിയിച്ചു. സൗത്ത് കശ്മീർ ഡി.ഐ.ജിയാണ് വാഹനം തടഞ്ഞ് പരിശോധിച്ചത്. രണ്ട് തീവ്രവാദിയും നമ്മുടെ ഡിവൈ.എസ്.പിയും തീവ്രവാദികളെ സഹായിക്കുന്ന ഒരു അഭിഭാഷകനുമാണ് വാഹനത്തിലുണ്ടായിരുന്നത്.' - അദ്ദേഹം പറഞ്ഞു.

തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് രഹസ്യകേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടിനായില്ലെന്ന് ഐ.ജി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പോലീസുദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
Also Read

രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പോലീസുദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍