LiveTV

Live

National

സംസ്ഥാന അധ്യക്ഷന്റെ വീഡിയോ ഉപയോഗിച്ചു; ആം ആദ്മിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി

ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം മനോജ് തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള രംഗം

സംസ്ഥാന അധ്യക്ഷന്റെ വീഡിയോ ഉപയോഗിച്ചു; ആം ആദ്മിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി ഡല്‍ഹി ഘടകം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ അനുവാദമില്ലാതെ ആം ആദ്മി ഉപയോഗിച്ചു എന്നാരോപിച്ചാണ് ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം മനോജ് തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി. ലഗേ രഹോ കെജ്‌രിവാള്‍ ഗാനം വളരെ നല്ലതായതിനാല്‍ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി പാര്‍ട്ടി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തത് എന്നാരാഞ്ഞ തിവാരി ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായി അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എ.എ.പി പ്രതികരിച്ചിട്ടില്ല