LiveTV

Live

National

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി തള്ളിക്കളഞ്ഞതില്‍ രാ​ഹുലിനും പ്രി​യ​ങ്കക്കും നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ഹാ​റി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നും ജെ.​ഡി​.യു നേ​താ​വ് വ്യ​ക്ത​മാ​ക്കി

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി തള്ളിക്കളഞ്ഞതില്‍ രാ​ഹുലിനും പ്രി​യ​ങ്കക്കും നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ചും ന​ന്ദി​പ​റ​ഞ്ഞും ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് ദേശീയ ഉ​പാ​ധ്യ​ക്ഷന്‍ പ്ര​ശാ​ന്ത് കി​ഷോ​ർ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​യും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​യും സമ്പൂ ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ന​ന്ദി പ​റ​യു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും പ്ര​ത്യേ​കം ന​ന്ദി അ​ർ​ഹി​ക്കു​ന്നു- പ്ര​ശാ​ന്ത് കി​ഷോ​ർ ട്വീ​റ്റ് ചെ​യ്തു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ഹാ​റി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നും ജെ.​ഡി​.യു നേ​താ​വ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ൻ​.ആ​ർ.​സി​ക്കും പൗ​ര​ത്വ നി​യ​മ​ത്തി​നും എ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ജീ​വ​മാ​കു​ന്നി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്ന​തി​ന് മുമ്പാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ നി​ല​പാ​ട് മാ​റ്റു​ന്ന​ത്.